chavara-online-tv
ചവറ കോട്ടയ്ക്കകം വാർഡിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുടുംബത്തിന് ഡോ. അനീഷ് മാധവൻ ടി.വി കൈമാറുന്നു

ചവറ: സേവാഭാരതിയുടെ നേതൃത്വത്തിൽ ചവറ കോട്ടയ്ക്കകം വാർഡിലെ ഒരു കുടുംബത്തിലുള്ള കുട്ടികളുടെ ഓൺലൈൻ പഠന സൗകര്യത്തിനായി ടി.വി നൽകി. ഡോ. അനീഷ് മാധവൻ ടി.വി കുടുംബത്തിന് കൈമാറി. തുടർന്ന് നടന്ന അനുമോദന യോഗം എം.എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സി. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ആർ. മുരളീധരൻ, രമേശ്കുമാർ, ഡോ. ശ്രീകുമാർ, കരുവാകുളങ്ങര രാജേഷ്, എം.കെ. ജയകൃഷ്ണൻ, വിനു പള്ളിയറക്കാവ്, ഒ. അഖിൽ എന്നിവർ സംസാരിച്ചു. തയ്യിൽ ഹരി, മനീഷ്, പ്രണവ്, സഞ്ജയ്, സുനിൽ എന്നിവർ നേതൃത്വം നൽകി.