tv
ആറ്റൂർക്കോണം യു.പി.എസിലെ ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് നല്കിയ ടി.വി പൂർവ വിദ്യാർത്ഥികളായ ബിനുവും, എെശ്വര്യയും ചേർന്ന് പ്രഥമാദ്ധ്യാപികയ്ക്ക് കൈമാറുന്നു

ഓയൂർ: ആറ്റൂർക്കോണം യു.പി.എസിലെ ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ടി.വി നൽകി. സ്കൂളിലെ 2001 ബാച്ചിലെ വിദ്യാർത്ഥി കൂട്ടായ്മയാണ് രണ്ട് കുട്ടികൾക്ക് ടി.വി നൽകിയത്. പൂർവ വിദ്യാർത്ഥികളായ ബിനുവും എെശ്വര്യയും ചേർന്ന് പ്രഥമാദ്ധ്യാപിക ഷൈനക്ക് ടി.വി കൈമാറി. വാർഡ് മെമ്പർ രജനി, പി.ടി.എ പ്രസിഡന്റ് മോഹനൻ പിള്ള, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി സജികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.