പത്തനാപുരം: താലൂക്ക് ആശുപത്രി പത്തനാപുരം ഗ്രാമ പഞ്ചായത്തിൽ നിലനിറുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പത്തനാപുരം ഗ്രാമ പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധർണ കെ. പി.സി.സി നിർവാഹക സമിതിയംഗം സി.ആർ. നജീബ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെ.എൽ. നസീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നേതാക്കളായ ഷേക് പരീത്, ബാബുമാത്യു, ലതാ സി. നായർ,രാധാമോഹൻ, ജെ.എം. ഷൈജു, യു. നൗഷാദ്, റഹ്മത്ത് ദിലീപ്, ഷീജ ഷാനവാസ്, യു. നൗഷാദ്, ഫാറൂക്ക് മുഹമ്മദ്, അജിത്ത് പട്ടാഴി ,ലിംസൺ എന്നിവർ സംസാരിച്ചു.