കടയ്ക്കൽ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.ഐ ആൽത്തറമൂട് ലോക്കൽ
കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേവയൽ വാർഡിൽ നാല് എക്കർ തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നു. നാല് വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് സ്ഥലം വിട്ടുകിട്ടിയത്. കൃഷി വകുപ്പ്, കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക്, മത്സ്യഫെഡ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ഏക്കറിൽ നെൽക്കൃഷിയും അവശേഷിക്കുന്ന സ്ഥലത്ത് വാഴ, മരച്ചീനി, കിഴങ്ങുവർഗങ്ങൾ, മത്സ്യം, പച്ചക്കറികൾ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. നെൽക്കൃഷി വിത്തിടീൽ മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിച്ചു. അഡ്വ. സാം കെ. ഡാനിയേൽ, ജെ.സി. അനിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ബിജു, സി.ആർ. ജോസ് പ്രകാശ്, പി. പ്രതാപൻ, വി. ബാബുദേവയാനിഅമ്മ, കൃഷി ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.