പൂച്ചകളും എലികളും ആജന്മ ശത്രുക്കളാണ്. ഒരിക്കലും അവർക്കിടയിൽ സൗഹൃദമുണ്ടാകാറില്ല. ഒരിടത്ത് ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എന്നൊക്കെയാണ് നമ്മളൊക്കെ വിശ്വസിക്കുന്നത്. പൂച്ചകളുടേയും എലികളുടേയും ശത്രുത നമ്മളേറ്റവും കണ്ടത് ടോം ആൻഡ് ജെറി കാർട്ടൂണിലാണ് . എല്ലാ വിദ്വേഷത്തിനുമപ്പുറം ചിലപ്പോഴൊക്കെ കൂട്ടുകാരായി ടോമും ജെറിയും നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്. എന്നാൽ ഇതാ യഥാർത്ഥ ജീവിതത്തിൽ സൗഹൃദത്തോടെ കഴിയുന്ന ഒരു പൂച്ചയും എലിയും നമുക്കുമുന്നിൽ എത്തുന്നു.
ഒരു ടിക് ടോക്ക് വീഡിയോയിലാണ് രസകരായ പൂച്ച-എലി സൗഹൃദം പ്രചരിക്കുന്നത്. വീഡിയോയിൽ എലിയുടെ പിന്നാലെ നടക്കുന്ന പൂച്ചയെയാണ് കാണുന്നത്. ഒരു റോഡ് മറികടക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. പൂച്ച എലിയെ ഉപദ്രവിക്കാനോ പിടിക്കാനോ ശ്രമിക്കുന്നില്ല, മറിച്ച് ഒരു ശൂന്യമായ റോഡിലെ പാത പിന്തുടർന്ന് അതിന്റെ പിന്നിലൂടെ നടക്കുന്നു.
"ടോമും ജെറിയും ടൗൺ വഴി സഞ്ചരിക്കുന്നു” വീഡിയോ അപ്‌ലോഡ് ചെയ്‌ത ഒരു ട്വിറ്റർ ഉപയോക്താവ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത് ഇങ്ങനെയാണ്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ടിക് ടോക്കിലും ട്വിറ്ററിലുമൊക്കെ ഈ വീഡിയോ ആയിരകണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. ട്വിറ്ററിൽ ഈ വീഡിയോ കണ്ട ഒരാൾ അവരുടെ പൂച്ചയും ഇതുപോലെ ചെയ്തുവെന്ന് പരാമർശിച്ചു.
Tom and Jerry 🐱🐭
— ༻⋆≺ Martin 🏳️🌈 ≻⋆༺ (@KlatuBaradaNiko) June 22, 2020
Strolling thru town pic.twitter.com/BsVVDhG94O