vismaya

മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളോട് മലയാളികൾക്കുള്ള ആരാധന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. മകൻ പ്രണവ് സിനിമയിലേക്കെത്തിയപ്പോഴും കാര്യങ്ങൾ വ്യത്യസ്തമല്ല. പ്രണവിന്റെ ആക്ഷനുകൾക്കും ആരാധകരേറെയാണ്. അച്ഛനേയും ചേട്ടനേയും പോലെ ആക്ഷനോട് പ്രിയമാണ് വിസ്മയയ്ക്കും. മോഹൻലാലിന്റെ മകൾ വിസ്മയയുടെ ആക്ഷൻ വീഡിയോയാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറൽ ആകുന്നത്.

തായ്‌ലൻഡിലെ ഫിറ്റ്നെസ് ക്യാമ്പിൽ നിന്നുള്ള വീഡിയോ ആണ് വിസ്മയ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. തായ്‌ലാൻഡിൽ ആയോധനകല അഭ്യസിക്കുന്ന വിഡിയോ വിസ്മയ മുൻപ് പങ്കുവച്ചിരുന്നു.എഴുത്തും വരകളും മാത്രമല്ല കുറച്ച്‌ ആക്ഷനും കലർന്നതാണ് തന്റെ ജീവിതം എന്നാണ് താരപുത്രി പറയുന്നത്. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് പുസ്‌തകം പുറത്തിറക്കാൻ ഒരുങ്ങുകയാണ് എന്ന് വിസ്മയ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

View this post on Instagram

💥🥊 @fitkohthailand @tony_lionheartmuaythai

A post shared by Maya Mohanlal (@mayamohanlal) on