pic

കൊല്ലം: മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ച് അഞ്ച് വയസുകാരിയെ താമസ സ്ഥലത്ത് എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ച വയോധികന് മൂന്ന് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ. മയ്യനാട് പടനിലം കുഴിയിൽ കോളനി ജലജാ മന്ദിരത്തിൽ പുഷ്പനെ (62) കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എൻ. ഹരികുമാറാണ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു മാസം കൂടി ശിക്ഷ അനുഭവിക്കണം.

2018 ജൂൺ 14ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കൊട്ടിയം പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 11 സാക്ഷികൾക്കൊപ്പം 13 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കി.