കൊല്ലം: ടി.കെ.എം എൻജി. കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെ ഇക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജി. വിഭാഗം 24 മുതൽ 28 വരെ അന്താരാഷ്ട്ര സമ്മേളനം നടത്തും. പവർ, എനർജി, കൺട്രോൾ, സിഗ്നൽസ് ആൻഡ് സിസ്റ്റംസ് സമ്മേളനം ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ വെർച്വൽ ആയാണ് നടത്തുന്നത്. ഊർജ്ജനിയന്ത്റണം, വൈദ്യുത വാഹന സാങ്കേതിക വിദ്യ, സിഗ്നലുകളുടെയും ഇമേജ് പ്രോസസിന്റെയും സാങ്കേതിക വിദ്യ, വിദൂരപഠന രീതികളിലെ വെല്ലുവിളികൾ എന്നിവയാണ് മുഖ്യ ചർച്ചാ വിഷയങ്ങൾ.
അമേരിക്കയിലെ വെർജീനിയയിലെ അഡ്വാൻസ്ഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സൈഫുർ റഹ്‌മാൻ സമ്മേളനത്തിന്റെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തും. ടി.കെ.എം. കോളേജ് ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസലിയാർ അദ്ധ്യക്ഷത വഹിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എ. ഷാഹുൽ ഹമീദ് സംസാരിക്കും. വെസ്റ്റ് ഫ്ളോറിഡ സർവകലാശാലയിലെ എമിറിറ്റസ് പ്രൊഫസർ ഡോ. മുഹമ്മദ് റാഷിദ്, ആൾട്ടയർ ഇന്ത്യയിലെ സന്ദീപ് രാമഗിരി, ഡെന്മാർക്ക് ആൽബോർഗ് സർവകലാശാലയിലെ ഡോ. സഞ്ജീവി കുമാർ പദ്മനാഭൻ, സിങ്കപ്പൂർ മാനേജ്മന്റ് സർവകലാശാലയിലെ ഡോ. മനോജ് തുളസിദാസ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.