photo
പ്രതികൾ

കൊല്ലം: അഞ്ചലിൽ കൊവിഡ് മൂലം നിരീക്ഷണകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നവർക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിക്കാൻ ശ്രമിച്ച നാല് യുവാക്കളെ അഞ്ചൽ പൊലീസ് അറസ്റ്റു ചെയ്തു. വടമൺ ജിജോ ഭവനിൽ ജിജോ (36), രഞ്ജിത് ഭവനിൽ രഞ്ജിത് (33), ഏറം ദീപുവിലാസത്തിൽ ദീപു (39), സതീശ് ഭവനിൽ സതീശ് (30) എന്നിവരാണ് അറസ്റ്റിലായത്.

അഞ്ചൽ മെറ്റേണിറ്റി ഹോമിൽ പ്രവർത്തിക്കുന്ന ക്വാറന്റീൻ കേന്ദ്രത്തിലാണ് സംഭവം. ഉള്ളിൽ കഴിയുന്ന സുഹൃത്തുക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു നാൽവർ സംഘം. ക്വാറന്റീനിൽ കഴിയുന്നവർക്ക് പുകയില ഉത്പന്നങ്ങൾ കൈമാറാനുളള ശ്രമത്തെ സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന സന്നദ്ധ പ്രവർത്തകർ തടയാൻ ശ്രമിച്ചപ്പോൾ വാക്കേറ്റമുണ്ടായി. വിവരമറിഞ്ഞെത്തിയ പൊലീസ് യുവാക്കളെ അറസ്റ്റു ചെയ്ത് പുനലൂർ കോടതിയിൽ ഹാജരാക്കി.