induja

മോഡലിംഗ് രംഗത്തുനിന്നും ഹ്രസ്വചിത്രങ്ങളിലൂടെ സിനിമയിലെത്തിയ താരമാണ് തമിഴ്നാട് വെല്ലൂർ സ്വദേശിയായ ഇന്ദുജ രവിചന്ദ്രൻ. മെയാധ മാൻ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. വിജയ് ചിത്രമായ ബിഗിലിലാണ് ഒടുവിലായി ഇന്ദുജ അഭിനയിച്ചത്. ബിഗിൽ വനിതാ ഫുട്ബോൾ ടീമിന്റെ കഥയായിരുന്നു പറഞ്ഞത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ചത് ഇന്ദുജ രവിചന്ദ്രനായിരുന്നു.

ഇപ്പോഴിതാ ഇന്ദുജയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരിക്കുകയാണ്. സാരിയുടുത്ത് ഹോട്ട് ലുക്കിലാണ് ഇന്ദുജ എത്തിയിരിക്കുന്നത്. നീലയും ചുവപ്പും കലർന്ന സാരിയാണ് താരം ധരിച്ചിരിക്കുന്നത്. 2017 ലായിരുന്നു ഇന്ദുജ സിനിമയിലേക്ക് അരങ്ങേറുന്നത്. മേയാദ മാൻ ആയിരുന്നു ആദ്യ ചിത്രം. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഖാക്കി, നെട്രിക്കൺ, മൂക്കുത്തി അമ്മൻ എന്നീ ബിഗ് ചിത്രങ്ങളും അണിയറയിലുണ്ട്.