ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയിലെ ദുരൂഹത ഇനിയും തീർന്നിട്ടില്ല. സുശാന്തിന്റെ കാമുകി റിയാചക്രവർത്തിയാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. റിയ, നിർമ്മാതാവും സംവിധായകനും ആലിയ ഭട്ടിന്റെ പിതാവുമായ മഹേഷ് ഭട്ടുമായി പ്രണയത്തിലാണോ എന്നതാണ് ഇപ്പോൾ നടക്കുന്ന ചൂടേറിയ ചർച്ച. ഇവരെക്കുറിച്ച് നിരവധി കഥകളാണ് ബോളിവുഡിൽ പരക്കുന്നത്.
സുശാന്തിനെ മനോരോഗി ആയി ചിത്രീകരിച്ചതിലും ആത്മഹത്യയിലേക്ക് തള്ളി വിട്ടതിലും മഹേഷ് ഭട്ടിന് പങ്കുണ്ടെന്നാണ് ഉയർന്നുവരുന്ന വാദം. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകിയും നടിയുമായ റിയ ചക്രവർത്തിയെ അന്വേഷണസംഘം ചോദ്യം ചെയ്തത് ഒൻപത് മണിക്കൂറാണ്. അതിന് ശേഷമാണ് ഈ വാർത്തകൾ പ്രചരിക്കുന്നത്.
2017 മുതല്‍ ഭട്ട് കുടുംബവുമായി അടുത്ത ബന്ധം റിയ സൂക്ഷിച്ചിരുന്നു. മഹേഷ് ഭട്ടിന്റെ സഹോദരൻ മുകേഷ് ഭട്ടിന്റെ 'ജിലേബി' എന്ന സിനിമയിലൂടെയാണ് റിയ ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. അക്കാലത്ത് മഹേഷ് ഭട്ടുമായി അടുത്തിടപെടുന്ന നിരവധി ചിത്രങ്ങൾ റിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പലതും വിവാദങ്ങൾക്കും കാരണമായി. ചിത്രങ്ങൾ കണ്ടാൽ ഇരുവരും പ്രണയത്തിലാണോ എന്ന് തോന്നിപ്പിക്കും വിധമായിരുന്നു.
രണ്ടു വർഷം മുൻപ് മഹേഷ് ഭട്ടിന്റെ ജന്മദിനത്തിൽ റിയ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ഏറെ വിമർശനങ്ങൾക്ക് വഴിവച്ചു. "ഇതാണ് ഞങ്ങൾ. ഏറ്റവും ഇഷ്ടത്തോടെ നിങ്ങളെന്നെ ചേർത്തുപിടിച്ചു... സ്നേഹമെന്താണെന്ന് കാണിച്ചു. എന്റെ ചിറകുകളെ അനന്തതയിലേക്ക് തുറന്നിട്ടു... ഏതൊരു ആത്മാവിനെയും ജ്വലിപ്പിക്കുന്ന അഗ്നിയാണ് നിങ്ങൾ റിയ, മഹേഷ് ഭട്ടിനെക്കുറിച്ച് കുറിച്ച വാക്കുകളാണിത്. ആ കുറിപ്പ് വിവാദമായപ്പോൾ റിയ വിശദീകരണവുമായി എത്തി. മഹേഷ് ഭട്ട് തനിക്ക് പിതൃതുല്യനാണെന്നും തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ ദുഃഖമുണ്ടെന്നും റിയ പ്രതികരിച്ചു.
ഇപ്പോൾ ആ കുറിപ്പുകളും ഇരുവരുടേയും ചിത്രങ്ങളും ചർച്ചയാകുകയാണ്. സുശാന്തിന്റെ മനോനില തകരാറിലാണെന്നും താരവുമായുളള പ്രണയബന്ധത്തിൽ നിന്നു പിന്മാറുന്നതാണ് നല്ലതെന്നും മഹേഷ് ഭട്ട് റിയയെ ഉപദേശിച്ചതായാണ് പുറത്തുവരുന്ന വിവരം. നിരൂപകനായ സുഭാഷ് ജായാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. സുശാന്തിന്റെ മനോനില തകരാറിലായതിനാണ് മഹേഷ് ഭട്ട് സടക് 2 എന്ന ചിത്രത്തിൽ നിന്ന് താരത്തെ മാറ്റിയതിനു കാരണമായി പറഞ്ഞിരുന്നത്.പക്ഷേ, ആ ചിത്രത്തിന്റെ തിരക്കഥ വായിച്ചതിനുശേഷം സുശാന്ത് തന്നെ ആ പ്രോജക്ടിൽ നിന്നു പിന്മാറായതാണെന്നെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. ഇതിൽ അസ്വസ്ഥനായ മഹേഷ് ഭട്ട് സുശാന്തിന്റെ മനോനില തകരാറിലാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. വീണ്ടുമൊരു പർവീൺ ബാബി കൂടി ഉണ്ടായിരിക്കുകയാണ് എന്നാണ് സുശാന്തിന്റെ മനോനില വീണ്ടും തെറ്റിയപ്പോൾ മഹേഷ് ഭട്ട് പറഞ്ഞത്.