സ്വന്തം മരണവാർത്തകളോട് നേരിട്ട് പ്രതികരിച്ച് പോൺ താരവും മോഡലുമായ മിയ ഖലീഫ. മിയ ആത്മഹത്യ ചെയ്തു എന്ന തരത്തിൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചിരുന്നു. ആ സാഹചര്യത്തിലാണ് താരം തന്നെ പ്രതികരണവുമായെത്തിയിരിക്കുന്നത്. 'ഞെട്ടിക്കുന്ന വിവരം.. മിയ ഖലീഫ ജീവനൊടുക്കി.. RIP' എന്നായിരുന്നു മിയാ ഖലീഫ എന്ന ഹാഷ്ടാഗിലെത്തിയ ട്വീറ്റ്. അധികം വൈകാതെ തന്നെ ഇത് വൈറലാവുകയും ചെയ്തു.
പിന്നാലെയാണ് മിയ തന്നെ രസകരമായ മറുപടി നൽകിയത്.ആരാധകരുമായി ലൈവ് ചാറ്റിനിടെയാണ് തന്റെ 'ആത്മഹത്യ'യെക്കുറിച്ചും മിയ പ്രതികരിച്ചത്. 'ഇതുവരെ അനുശോചന പുഷ്പങ്ങൾ അയച്ചിട്ടില്ലാത്ത തന്റെ ഓരോ സുഹൃത്തുക്കളുടെയും വിവരങ്ങൾ താൻ സൂക്ഷിക്കുന്നില്ലെന്ന് ആരും കരുതരുത്' എന്നായിരുന്നു ട്വിറ്ററിൽ താരം കുറിച്ചത്. നിലവിൽ ഭർത്താവായ റോബർട്ട് സാൻഡ്ബെർഗുമൊത്ത് ഐസൊലേഷനിലാണ് മിയ.
ടിക് ടോക് വീഡിയോകൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ സജീവവുമാണ്. മൂക്കിൽ സർജറി നടത്തിയെന്ന കാര്യവും ഈയടുത്ത് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മിയ പറഞ്ഞിരുന്നു. മൂക്കിൽ ബാൻഡേജുമായി നിൽക്കുന്ന വീഡിയോയിലൂടെയാണ് 'ഒടുവിൽ ആ സർജറി നടത്തി' എന്ന വിവരം ഇവർ പങ്കു വച്ചത്.