കൊല്ലം: ജില്ലയിലെ അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വൈകാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളാകും. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിൽ ഉൾപ്പെടുത്തിയാണ് 1.87 കോടി ചെലവിൽ ഇവയുടെ പദവി ഉയർത്തുന്നത്. ജില്ലയിൽ ആദ്യമായാണ് ആർദ്രം പദ്ധതിയിലൂടെ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നത്. ഓരോ കേന്ദ്രത്തിന്റെയും വികസനത്തിനായി 37.5 ലക്ഷം രൂപ വീതം ചെലവഴിക്കും.
ആശുപത്രികൾ പരമാവധി രോഗീസൗഹൃമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുക. ജില്ലയിൽ 17 സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളാണുള്ളത്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റാനുള്ള പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ശൂരനാട്, നെടുമ്പന, കുളക്കട എന്നിവിടങ്ങളിൽ നിലവിൽ കിടത്തിചികിത്സയുണ്ട്. വൈകാതെ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും.
ലിസ്റ്റിൽ ഉൾപ്പെട്ട ആശുപത്രികൾ
01. കലയ്ക്കോട്
02. ഓച്ചിറ
03. കുളക്കട
04. നെടുമ്പന
05. ശൂരനാട്
അനുവദിച്ചത്: 1.87 കോടി രൂപ
ഓരോ കേന്ദ്രത്തിനും: 37.5 ലക്ഷം
വികസനം ഇങ്ങനെയൊക്കെ.....
01. ആശുപത്രികൾ രോഗീസൗഹൃദമാകും
02. രോഗികൾക്കായി കൂടുതൽ ഇരിപ്പിടം
03. അമ്മമാർക്ക് മുലയൂട്ടൽ കേന്ദ്രങ്ങൾ
04. അറിയിപ്പ് നൽകാനുള്ള ഉച്ചഭാഷിണി
05. ടോക്കൺ സംവിധാനം