പരസ്യ ചിത്രങ്ങളിലൂടെയെത്തി നടിയായി മാറിയ താരമാണ് തൃശ്ശൂർ പുതുക്കാട് സ്വദേശി അതിഥി രവി. അത് യേ ലവ് എന്ന മ്യൂസിക് അൽബത്തിൽ അഭിനയിച്ചതോടെയാണ് സിനിമയിലേക്ക് വഴി തെളിഞ്ഞത്. തമിഴ് ചലച്ചിത്രത്തിൽ അഭിനയമാരംഭിച്ച് പിന്നീട് മലയാളത്തിലേക്കെത്തി. ഇത് എന്ന മായം എന്ന തമിഴ് ചിത്രത്തിലാണ് അതിഥി ആദ്യമായി അഭിനയിച്ചത്.
മലയാളത്തിൽ ആംഗ്രി ബേബീസിലാണ് ആദ്യമായി അഭിനയിച്ചത്. അതിഥി രവി സോഷ്യൽ മീഡിയയിലും സജീവമാണ്. അതിഥി ഒടുവിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളെല്ലാം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിന് കമന്റുമായി നടിയും മോഡലുമായ അമേയയും എത്തി.
കറുത്ത ടോപ്പ് അണിഞ്ഞാണ് അതിഥി ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന ഭാവങ്ങളും ക്യൂട്ടാണെന്നാണ് ആരാധകർ പറയുന്നത്. വീട്ടിൽ തന്നെ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അതിഥി പങ്കുവെച്ചിരിക്കുന്നത്. ആഷ എന്ന സുഹൃത്താണ് വസ്ത്രം ഒരുക്കി നൽകിയിരിക്കുന്നതെന്നും അതിഥി പങ്കുവെച്ചിരിക്കുന്നു.അജിത് ഫ്രാം അർപ്പുകോട്ടൈ, ആനയെ പൊക്കിയ പപ്പൻ, ഖജുറാവോ ഡ്രീംസ് ഇവയാണ് അതിഥിയുടെ ഇനി ഇറങ്ങാനിരിക്കുന്ന സിനിമകൾ.