ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വിവാഹം മുടങ്ങി പോയ താരങ്ങളാണ് നടി റിച്ച ഛദ്ദയും അലി ഫസലും. ഏപ്രിലിൽ വിവാഹം കഴിക്കാനായിരുന്നു താരങ്ങളുടെ തീരുമാനം. എന്നാൽ അത് നടന്നില്ല. ജൂണിലോ ജൂലായിലോ എന്തായാലും കല്യാണം നടത്തുമെന്ന് തന്നെ താരങ്ങളും അറിയിച്ചിരുന്നു. എന്നാൽ ഉടനൊന്നും ഉണ്ടാവില്ലെന്ന് തന്നെയാണ് താരങ്ങളുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
വിവാഹത്തോട് അനുബന്ധിച്ച് മുംബയിലും ഡൽഹിയിലുമായി ചടങ്ങുകളും പാർട്ടിയും നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് സൂചിപ്പിച്ച് ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് നടി. റിച്ച ഛദ്ദ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വാസിപൂർ എന്ന സിനിമയിലെ ഒരു രംഗമാണ് പങ്കുവച്ചിരിക്കുന്നത്.
50 പേർ മാത്രമേ കൊവിഡ് വിവാഹത്തിൽ പങ്കെടുക്കാൻ പറ്റുകയുള്ളു. വിവാഹത്തിന് സമ്മതം ചോദിക്കുമ്പോൾ ഒന്നും മിണ്ടാതെ വിഷമിച്ചിരിക്കുന്ന റിച്ചയാണ് വീഡിയോയിലുള്ളത്. ഗാങ്‌സ് ഓഫ് വാസിപൂർ എന്ന സിനിമ പിറന്നിട്ട് എട്ട് വർഷത്തോളം പൂർത്തിയായി എന്ന് കൂടി നടി സൂചിപ്പിച്ചിരുന്നു. 2020 ൽ തീരുമാനിച്ചിരുന്ന എന്റെ വിവാഹം മാറ്റി വെച്ചു എന്നത് ശരിയാണ്. കാരണം ഇതൊരിക്കലും പ്രവചിക്കാൻ പറ്റാത്തതാണ്. സിനിമയിൽ നഗ്മ ചെയ്‌തെല്ലാം എനിക്ക് വേണ്ടിയായിരുന്നു. ആസ്വദിക്കൂ... എന്നായിരുന്നു വീഡിയോയ്ക്ക് താഴെ റിച്ച കാപ്ഷൻ കൊടുത്തത്.