thazhzva
തഴവ ഗ്രാമപ ഞ്ചായത്ത് രണ്ടാം വാർഡിലെ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ടി.വി വിതരണം ഗ്രാമ പഞ്ചായത്തംഗം തഴവ ബിജു നിർവഹിക്കുന്നു

ഓച്ചിറ: ടി.വിയില്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ രണ്ട് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കുടുംബശ്രീ അംഗങ്ങളുടെ കൈത്താങ്ങ്. തഴവ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ കുടുംബശ്രീ അംഗങ്ങളാണ് കുട്ടികൾക്ക് ടി.വി വാങ്ങി നൽകിയത്. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം തഴവ ബിജു നിർവഹിച്ചു. ചടങ്ങിൽ സി.ഡി.എസ് അംഗം ഷാഹിദ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് പ്രസിഡന്റ് ലത, സെക്രട്ടറി ശ്രീഷാ രെജി, വൈസ് പ്രസിഡന്റ് സുധർമ്മ, സീനത്ത്, രമാദേവി, ബിന്ദു, വീണ, രേഖ, ആതിര തുടങ്ങിയവർ സംസാരിച്ചു.