ചവറ: ചവറ മോനാമ്പള്ളി ബി.സി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജി. ശങ്കരപ്പിള്ള അനുസ്മരണവും ലോക്ക് ഡൗൺ കാലത്ത് സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ മിനിക്കഥാ രചന മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. ജി. ശങ്കരപ്പിള്ള അനുസ്മരണവും ആനേപ്പിൽ സതീനാഥൻ സ്മാരക കഥാ രചയിതാക്കൾക്കുള്ള ക്യാഷ് അവാർഡും മൊമന്റോ വിതരണവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ നിർവഹിച്ചു. ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ ലൈബ്രറി പ്രസിഡന്റ് സി.എ. ശരത്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഭിലാഷ് ചന്ദ്രൻ, അനിൽകുമാർ, ബ്രിജേഷ് എസ്. നാഥ, എഫ്. ജോർജ്, പരപ്പാടി കൃഷണൻകുട്ടി പിള്ള, ആന്റണി, കുറ്റിയിൽ രാജേഷ്, അശോക് കുമാർ, പ്രതിഭ തുടങ്ങിയവർ സംസാരിച്ചു. ചെറുകഥാകൃത്ത് കെ. രേഖ, പി.കെ. അനിൽകുമാർ, ചവറ ശിവി എന്നിവരാണ് രചനകൾ വിലയിരുത്തിയത്. 16 വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ ബിജു മുഹമ്മദ് ഒന്നാം സ്ഥാനവും വി.എസ്. വിജയലക്ഷ്മി രണ്ടാം സ്ഥാനവും രശ്മി സജയൻ മൂന്നാം സ്ഥാനവും നേടി. പതിനാറ് വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ മീരാ ജെ.ആർ. ഒന്നാം സ്ഥാനവും പ്രശോഭ് പ്രിജി രണ്ടാം സ്ഥാനവും അനന്യ ദീപു മൂന്നാം സ്ഥാനവും നേടി.