കുളത്തൂപ്പുഴ: കടമാൻകോട് എൽ.പി.എസിലെ മുഴുവൻ കുട്ടികൾക്കും യുവമോർച്ച കുളത്തൂപ്പുഴ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പനോപകരണങ്ങൾ വിതരണം ചെയ്തു. ബി.ജെ.പി പുനലൂർ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ഉമേഷ് ബാബു കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മിഥുൻ മനോജ് അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ പി.ടി.എ പ്രസിഡന്റ് അനിൽ, ബി.ജെ.പി കുളത്തൂപ്പുഴ പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി. അരുൺ, നേതാക്കളായ രാജീവ്, വിക്രമൻ നായർ, മനു, ശോഭ എന്നിവർ സംസാരിച്ചു.