panmana
കൊല്ലക ഒന്നാം വാർഡിൽ വിപിൻ നിവാസിൽ ബീനയുടെ കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പന്മന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ഇ. യൂസഫ് കുഞ്ഞ് നിർവഹിക്കുന്നു

കൊല്ലം : കൊല്ലക ഒന്നാം വാർഡിൽ വിപിൻ നിവാസിൽ ബീനയുടെ കുടുംബത്തിന് പന്മന സർവീസ് സഹകരണ ബാങ്ക് ആറ് ലക്ഷം രൂപ ചെലവിൽ വീട് നിർമ്മിച്ചു നൽകുന്നു. വീടിന്റെ ശിലാസ്ഥാപനം ബാങ്ക് പ്രസിഡന്റ് അഡ്വ. ഇ. യൂസഫ് കുഞ്ഞ് നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് സെക്രട്ടറി എമിലി ഡാനിയേൽ, മറ്റു ബോർഡ് മെമ്പർമാർ, രാഷ്ട്രീയ-സാമൂഹ്യ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. പ്രകൃതിക്ഷോഭത്തിലാണ് ബീനയുടെ വീട് തകർന്നത്.