തഴവ: കുലശേഖരപുരം പുതിയകാവ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ ഒാൺലൈൻ പഠനത്തിനായി ടെലിവിഷനുകൾ വിതരണം ചെയ്തു.
ബാങ്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ. രാജശേഖരനിൽ നിന്ന് സ്ക്കൂൾ പ്രഥമാദ്ധ്യാപകർ ടെലിവിഷനുകൾ ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി വൈ. സഫീന, സഹകരണ വകുപ്പ് ഉദ്യോഗസ്ഥരായ എസ്. സജിത്, എസ്. ഷിബു, ആർ. ബിന്ദു, ബോർഡ് അംഗങ്ങളായ ആർ. സോമരാജൻ, ജി. സദാശിവൻപിള്ള ,എസ്. ശാലിനി, ഗ്രാമ പഞ്ചായത്ത് അംഗം വി. സുദർശനൻ, മുൻ സെക്രട്ടറി എം. അപ്പുക്കുട്ടൻ പിള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.