തൊടിയൂർ: പട്ടികജാതി ക്ഷേമസമിതി കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കാർഷിക പദ്ധതിക്ക് തുടക്കമായി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കല്ലേലിഭാഗത്താണ് ഒരേക്കർ സ്ഥലത്ത് കരനെൽക്കൃഷി ആരംഭിച്ചത്. കെ. സോമപ്രസാദ് എം.പി വിത്ത് വിതച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ഏരിയാ പ്രസിഡന്റ് കെ. അനിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. സുരേഷ്കുമാർ സ്വാഗതം പറഞ്ഞു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ശ്രീജിത്ത്, ഗ്രാമ പഞ്ചായത്തംഗം രാധാകൃഷ്ണപിള്ള, ദേവദാസ്, കുഞ്ഞുമോൻ, കുട്ടപ്പൻ, അശോകൻ, എ. ഗോപി , രഘു, രാജേന്ദ്രൻ, ശാരദ, കൃഷി ഓഫീസർ നൗഷാദ്, സുധാകരൻ, ഗോപാലൻ, രമണൻ, ശ്രീജ, ശ്രീകല തുടങ്ങിയവർ സംസാരിച്ചു.