congress
വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പ്രതിപക്ഷാംഗം മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചു എന്നാരോപിച്ച് യു.ഡി.എഫ് വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഒാഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നു

ഓച്ചിറ: വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പ്രതിപക്ഷാംഗം മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നാരോപിച്ച് യു.ഡി.എഫ് വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ ഓച്ചിറ പഞ്ചായത്ത് ഒാഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ആർ. രാധാകൃഷ്ണൻ ഒരു സ്ത്രീയോട് പറയാൻ പാടില്ലാത്ത തരത്തിൽ പഞ്ചായത്ത് സെക്രട്ടറി സജിതാ ബീഗത്തെ അസഭ്യം പറഞ്ഞതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് വനിതാ മെമ്പർമാരായ ഇ. ലത്തീഫാ ബീവി, എസ്. മഹിളാമണി, ജെ. ജോളി, വി. സിന്ധു, എസ്. ഗീതാകുമാരി, മാളു സതീഷ് എന്നിവർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചത്. മെമ്പർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് മെമ്പർമാർ ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി എൽ.കെ. ശ്രീദേവി സമരം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ, മുൻ പ്രസിഡന്റ് അയ്യാണിയ്ക്കൽ മജീദ്, നീലികുളം സദാനന്ദൻ, ബി. സെവന്തികുമാരി, എൻ. കൃഷ്ണകുമാർ, ബി.എസ്. വിനോദ്, വി.എൻ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.