പുനലൂർ: പുനലൂരിൽ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭയിലെ അഞ്ച് വാർഡുകളെ കണ്ടെയ്ൻമെൻ് സോണായി പ്രഖ്യാപിച്ചു. പുനലൂർ ടൗൺ, ചാലക്കോട്, മുസാവരി, നെടുങ്കയം, ചെമ്മന്തൂർ എന്നീ വാർഡുകളെയാണ് ജില്ലാ കളക്ടർ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. വിദേശത്ത് നിന്ന് വന്ന ആരംപുന്നയിലെ പെയ്ഡ് ക്വാറൻൈനിൽ കഴിഞ്ഞിരുന്ന ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിലവിൽ നഗരസഭയിലെ കല്ലാർ വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണെന്ന പ്രഖ്യാപനം വന്നതോടെ ഇന്നലെ രാവിലെ വ്യാപാര ശാലകൾ ഒഴികെയുള്ള കടകൾ പൊലീസ് പൂർണമായും അടപ്പിച്ചു. മൈക്ക് അനൗൺസ്മെന്റ് നടത്തിയിട്ടും അടയ്ക്കാതിരുന്ന വ്യാപാരശാലകളാണ് പൊലീസ് നേരിട്ടെത്തി അടപ്പിച്ചത്. ഇതുകൂടാതെ ടൗണിലേക്കുള്ള ഗതാഗതം പൂർണമായും നിറുത്തി വെച്ചിട്ടുണ്ട്.
ഇന്നലെ മുതൽ പുനലൂരിലും സമീപ പ്രദേശങ്ങളിലുമുള്ള 100ൽ അധികം പേരെ വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഇതിൽ നിരവധി പേരുടെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇതുകൂടാതെ വിദേശത്ത് നിന്ന് വന്ന ആരംപുന്നയിലെ പെയ്ഡ് ക്വാറൻൈനിൽ കഴിഞ്ഞിരുന്ന ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഡോ. ആർ. ഷാഹിർഷ, പുനലൂർ ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട്
കണ്ടെയ്ൻമെന്റ് സോണുകൾ
പുനലൂർ ടൗൺ
ചാലക്കോട്
മുസാവരി
നെടുങ്കയം
ചെമ്മന്തൂർ
ഒരു പൊലീസുകാരൻ കൂടി ക്വാറന്റൈനിൽ
പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് കപ്പലണ്ടിയും ലഹരി വസ്തുക്കളും വില്പന നടത്തി വന്ന വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൗൺ കണ്ടെയ്ൻമെന്റ് സോണായി മാറിയത്. മുസാവരിക്കുന്ന് സ്വദേശിയായ പുനലൂരിലെ വ്യാപാരിയുമായി സമ്പർക്കം പുലർത്തിയ ഒരു പൊലീസുകാരനെക്കൂടി ക്വാറന്റൈ ർനിൽ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച പുനലൂർ സി.ഐയും എസ്.ഐയും ഉൾപ്പെടെ 15 പൊലിസുകാർ ക്വാറന്റൈനിലാണ്.
യാത്രക്കാർ വലഞ്ഞു
പട്ടണത്തിലെ തെളിക്കോട്, നെല്ലിപ്പള്ളി, ചെമ്മന്തൂർ, ടി.വി ജംഗ്ഷൻ തുടങ്ങിയ നാല് കേന്ദ്രങ്ങൾ പൊലീസ് ബാരിക്കേട് സ്ഥാപിച്ച് അടച്ചുപൂട്ടി. ഇവിടെ വാഹന പരിശോധനയും കർശനമാക്കി. ഇതോടെ രാവിലെ ടൗണിലെത്തിയ യാത്രക്കാർ വലഞ്ഞു. 11 മണിയോടെ പുനലൂർ പട്ടണം വിജനമായി.