photo
കോൺഗ്രസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കോൺഗ്രസ് നേതാവും കരുനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എം. ഹമ്മീദ് കുഞ്ഞിന്റെ 9-ാം ചരമ വാർഷികം കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കോൺഗ്രസ് നേതാവും കരുനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എം. ഹമീദ് കുഞ്ഞിന്റെ 9-ാം ചരമ വാർഷികം കോൺഗ്രസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.സി. രാജൻ, സി.ആർ. മഹേഷ്, , തൊടിയൂർ രാമചന്ദ്രൻ, ആർ. രാജശേഖരൻ, എൻ. അജയകുമാർ, നീലികുളം സദാനന്ദൻ, ചിറ്റുമൂല നാസർ, മുനമ്പത്ത് വഹാബ്, കെ.കെ. സുനിൽകുമാർ, എൽ.കെ. ശ്രീദേവി, മുനമ്പത്ത് ഗഫൂർ, ബിന്ദുജൻ, എ.എ. അസീസ്, എം.കെ. വിജയഭാനു, ടി.പി. സലിംകുമാർ തുടങ്ങിയർ പ്രഭാഷണം നടത്തി. എം. ഹമ്മീദ്കുഞ്ഞ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു.