കൊട്ടിയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലൂടെ നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിന് ടി.വി ലഭിച്ചു. മയ്യനാട് വാളത്തുംഗൽ സ്വദേശിയായ വിദ്യാർത്ഥിയാണ് ഉമ്മൻ ചാണ്ടിയെ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചത്. തുടർന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാനുമായി അദ്ദേഹം ബന്ധപ്പെടുകയും കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.വി വാങ്ങി നൽകുകയുമായിരുന്നു.
എ. ഷാനവാസ്ഖാൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കുട്ടിയുടെ വീട്ടിലെത്തി ടി.വി കൈമാറി. പഠനം തുടരാനയതിന്റെ സന്തോഷം കുട്ടിയും മാതാപിതാക്കളും ഫോണിലൂടെ ഉമ്മൻ ചാണ്ടിയുമായി പങ്കുവയ്ക്കുകയും ചെയ്തു.
ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അൻസർ അസീസ്, വാളത്തുംഗൽ രാജഗോപാൽ, മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ, ബ്ലോക്ക് ഭാരവാഹികളായ മണിയംകുളം കലാം, എസ്. അൻസർ, സജിത്ത്, രാധകൃഷ്ണൻ, മണ്ഡലം ഭാരവാഹികളായ നാസർ പന്ത്രണ്ടുമുറി, സനൂജ്, ബൂത്ത് പ്രസിഡന്റ് നൗഫൽ എന്നിവർ പങ്കെടുത്തു.