youth-congress
യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച പട്ടം പറത്തൽ പ്രതിഷേധം ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സംസ്ഥാന സർക്കാരിന്റെ അഴിമതികളുടെയും വാഗ്ദാനങ്ങളുടെയും പട്ടങ്ങൾ പ്രതീകാത്മകമായി പറത്തി പൊട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി. കൊല്ലം അസംബ്ലി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരം ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്തു.

അസംബ്ലി മണ്ഡലം പ്രസിഡന്റ് എ.എസ്. ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ വിഷ്‌ണു സുനിൽ പന്തളം, അനുതാജ്, നേതാക്കളായ ഒ.ബി. രാജേഷ്, കൗശിക് എം. ദാസ്, വരുൺ ആലപ്പാട്, ബിച്ചു കൊല്ലം, അജു ചിന്നക്കട തുടങ്ങിയവർ നേതൃത്വം നൽകി.