01
ഏരൂർ ജംഗ്ഷനിൽ നടന്ന ഉപവാസ സമരം ഡി.സി.സി പ്രസിഡന്റ് ഏരൂർ സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു. അഞ്ചൽ സോമൻ, പിടി. കൊച്ചുമ്മച്ചൻ, പത്തടി സുലൈമാൻ, സി.ജെ. ഷോം തുടങ്ങിയവർ സമീപം

ഏരൂർ: ഏരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏരൂർ ജംഗ്ഷനിൽ ഉപവാസ സമരം സംഘടിപ്പിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടന്ന സമരം ഡി.സി.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ് ഉദ്ഘാടനം ചെയ്തു. ഏരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ടി. കൊചുമ്മച്ചൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം അഞ്ചൽ സോമൻ, വേണുഗോപാൽ, സി.ജെ. ഷോം,പത്തടി സുലൈമാൻ, ബഷീർ, ഷാലു അനിൽകുമാർ, രാജശേഖരൻപിള്ള, പത്തടി നിസാം, ജവാദ്, ബേബിക്കുട്ടി, മോഹനൻ, അബ്ദുൾ സലാം, സുരേന്ദ്രൻപിള്ള, റെജി, ഗീത എസ്. കുമാരൻ, സുബാൻ തുടങ്ങിയവർ സംസാരിച്ചു.