കൊല്ലം: നഗരസഭയുടെ മുണ്ടയ്ക്കൽ, കന്റോൺമെന്റ്, ഉദയമാർത്താണ്ഡപുരം ഡിവിഷനുകളുലെ സബ് വാർഡ് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ പരിഷ്‌കരിച്ചു. പുനലൂർ മുനിസിപ്പാലിറ്റിയിൽ നിലവിലുള്ള കണ്ടെയ്ൻമെന്റ് സോണായ കല്ലാറിന് പുറമേ ചെമ്മന്തൂർ, മുസാവരി, നെടുംകയം, ചാലക്കോട്, ടൗൺ എന്നീ ഡിവിഷനുകളും കണ്ടെയ്ൻമെന്റ് സോണുകളായി നിശ്ചയിച്ചു.
നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പന്മന ഗ്രാമപഞ്ചായത്തിലെ 10, 11 വാർഡുകൾ, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 6, 7, 9 വാർഡുകൾ, മയ്യനാട് ഗ്രാമപഞ്ചായത്തിലെ 15, 16 വാർഡുകൾ, ഇട്ടിവ പഞ്ചായത്തിലെ 17-ാം വാർഡ്, കല്ലുവാതുക്കൽ പഞ്ചായത്തിലെ 8, 10, 11, 13 വാർഡുകൾ എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ അതേപടി തുടരും.
കുളത്തൂപ്പുഴ പഞ്ചായത്തിലെ 4, 5, 6, 7, 8 വാർഡുകളിലും ആര്യങ്കാവ് പഞ്ചായത്തിലെ 1, 2, 4, 5 വാർഡുകളിലും ഏർപ്പെടുത്തിയ ഹോട്ട്സ്പോട്ട് നിയന്ത്രണങ്ങളും തുടരും.
കൊല്ലം നഗരത്തിൽ
1. കൊല്ലം - തിരുവനന്തപുരം ദേശീയപാതയിൽ എസ്.എൻ കോളജ് ജംഗ്ഷൻ മുതൽ കപ്പലണ്ടിമുക്ക് വരെയുള്ള റോഡ്
2. കപ്പലണ്ടിമുക്കിൽ നിന്ന് ഇടത് തിരഞ്ഞ് കടപ്പാക്കട ഭാഗത്തേക്കുള്ള റോഡിൽ ജവഹർ ജംഗ്ഷൻ വരെയുള്ള റോഡ്
3. ജവഹർ ജംഗ്ഷനിൽ നിന്ന് വലതുതിരിഞ്ഞ് ജെ.എൻ.ആർ.എ നഗർ വയൽതോപ്പ് ഭാഗം വരെയുള്ള റോഡ്
4. കപ്പലണ്ടി മുക്കിൽ നിന്ന് വലത് തിരിഞ്ഞ് റെയിൽവേ ക്രോസ് കഴിഞ്ഞ് എഫ്.എഫ്.ആർ.എ 19 വഴി പഴയ ഷാജീസ് വീനസ് റോഡും കെ.പി അപ്പൻ റോഡിൽ മിൽട്ടൺ പ്രസ് വരെയും
കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല