covid

കൊല്ലം: ഒരു കുടുംബത്തിലെ അമ്മയും മകനും ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 17 പേർ വിദേശത്ത് നിന്നെത്തിയവരാണ്. വിദേശത്ത് നിന്നെത്തിയ മയ്യനാട് പുല്ലിച്ചിറ സ്വദേശിയായ യുവാവിൽ നിന്ന് അമ്മയ്ക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. രണ്ട് പേർക്കും ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതർ 177 ആയി.

രോഗം ഭേദമായൊരാൾ ചൊവ്വാഴ്ച രാത്രി ഹൃദയസ്തംഭനത്തെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ മരിച്ചിരുന്നു.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവർ

1. ജൂൺ 13 ന് കുവൈറ്റിൽ നിന്നെത്തിയ മയ്യനാട് പുല്ലിച്ചിറ സ്വദേശി (33)

2. പുല്ലിച്ചിറ സ്വദേശിനിയുടെ അമ്മ (51)

3. 22ന് സൗദിയിൽ നിന്നെത്തിയ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്വദേശി (44)

4. 22ന് സൗദിയിൽ നിന്നെത്തിയ ചവറ പന്മന സ്വദേശി (36)

5. 13ന് കുവൈറ്റിൽ നിന്നെത്തിയ പനയം പെരുമൺ സ്വദേശി (50)

6. 13ന് കുവൈറ്റിൽ നിന്നെത്തിയ കുന്നിക്കോട് ആവണീശ്വരം സ്വദേശി (32)

7. 13ന് താജിക്കിസ്ഥാനിൽ നിന്നെത്തിയ പരവൂർ നെടുങ്ങോലം സ്വദേശിനി (20)

8. ഫെബ്രുവരി 25 ന് ദുബായിൽ നിന്നെത്തിയ തേവലക്കര അരിനല്ലൂർ സ്വദേശിനി (42)

9. ജൂൺ18ന് കുവൈറ്റിൽ നിന്നെത്തിയ തേവലക്കര സ്വദേശി (32)

10. കരുനാഗപ്പള്ളി തഴവ സ്വദേശി (36)

11. മേയ് 26ന് അബുദാബിയിൽ നിന്നെത്തിയ കൊറ്റംകര ആലുംമൂട് സ്വദേശി (35)

12. ജൂൺ 19ന് അബുദാബിയിൽ നിന്നെത്തിയ കരിക്കോട് സ്വദേശി (24)

13. 13ന് സൗദിയിൽ നിന്നെത്തിയ കുരീപ്പുഴ സ്വദേശി (53)

14. 16ന് കുവൈറ്റിൽ നിന്നെത്തിയ ശൂരനാട് നോർത്ത് പടിഞ്ഞാറ്റേമുറി സ്വദേശി (34)

15. 19ന് സൗദിയിൽ നിന്നെത്തിയ ശക്തികുളങ്ങര സ്വദേശി (59)

16. 12ന് കുവൈറ്റിൽ നിന്നെത്തിയചണ്ണപ്പേട്ട കോടന്നൂർ സ്വദേശി (47)

17. 16ന് കുവൈറ്റിൽ നിന്നെത്തിയ ചവറ സ്വദേശി (35)

18. 13ന് താജിക്കിസ്ഥാനിൽ നിന്നെത്തിയ കുണ്ടറ തൃപ്പിലഴികം സ്വദേശി (22)