കൊട്ടാരക്കര: ഇളമാട് കൈതയിൽ ഭാഗത്ത് ആഫ്രിക്കൻ ഒച്ചുകൾ പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി പല പ്രദേശങ്ങളിലും സാമാന്യം വലിപ്പമുള്ള ആഫ്രിക്കൽ ഒച്ചുകൾ കൂട്ടത്തോടെ എത്തുകയാണ്. വീടുകൾക്ക് ഉള്ളിലും മുറ്റത്തും കൃഷിയിടങ്ങളിലും ഇവ വ്യാപകമാണ്. ഒച്ചുകൾ വാഴ ഉൾപ്പെടെയുള്ള കൃഷികൾ തിന്നു നശിപ്പിക്കുന്നത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഉപ്പു കലക്കി ഒഴിച്ചാണ് വീട്ടുകാർ ഒച്ചുകളുടെ ശല്യത്തിൽ നിന്ന് താത്കാലിക മോചനം നേടുന്നത്. കൃഷിഭവൻ അധികൃതർ സ്ഥലം സന്ദർശിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.