dyfi
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലാത്തറയിൽ ആരംഭിച്ച മത്സ്യകൃഷി സംസ്ഥാന സെക്രട്ടറി എ.എ..റഹീം ഉദ്ഘാടനം ചെയ്യുന്നു..

പുനലൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ. പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലാത്തറയിൽ ആരംഭിച്ച മത്സ്യ കൃഷിയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എ.എ.റഹിം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി. അൻസാർ അദ്ധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോർഡ് ചെയർപേഴ്സൺ ചിന്ത ജെറോം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശ്യാംമോഹൻ, സെക്രട്ടറി എസ്.ആർ. അരുൺ ബാബു, പുനലൂർ ഏരിയാ സെക്രട്ടറി എസ്.എൻ. രാജേഷ്, സി.പി.എം പുനലൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്. ബിജു, മുൻ നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ, ഡോ.കെ. ഷാജി, രാമചന്ദ്രൻ പിള്ള, ജെ. പ്രദീപ്, ഗോപിലാൽ തുടങ്ങിയവർ പങ്കെടുത്തു.