school
പുതുക്കാട് ഗവ. എൽ.പി.എസിന് ചവറ ഗവ എച്ച്.എസ്.എസിലെ റിട്ട. ഹെഡ്മിസ്ട്രസ് എസ്. വിജയലക്ഷ്മി സംഭാവന നൽകിയ ടി.വി പ്രഥമാദ്ധ്യാപിക ടി. ശ്യാമള ഏറ്റുവാങ്ങുന്നു

കൊല്ലം: ഒാൺലൈൻ പഠനത്തിന്റെ ഭാഗമായി പുതുക്കാടിന്റെ വിദ്യാലയ മുത്തശ്ശിയായ ഗവ. എൽ.പി.എസിന് ചവറ ഗവ എച്ച്.എസ്.എസിലെ റിട്ട. ഹെഡ്മിസ്ട്രസ് പുതുക്കാട് മാമ്പുഴ വീട്ടിൽ എസ്. വിജയലക്ഷ്മി ടി.വി സംഭാവന നൽകി. സ്കൂളിലെ പ്രധാന അദ്ധ്യാപിക ടി. ശ്യാമള ടി.വി ഏറ്റുവാങ്ങി. സാമൂഹ്യ പ്രവർത്തകരും അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും പങ്കെടുത്തു.