rajesh
രാജേഷ്

ഓച്ചിറ: വാഹനാപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ എറണാകുളം അമൃതാ ആശുപത്രിയിൽ കഴിഞ്ഞ എട്ട് മാസമായി ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസുകളുടെ സഹായം തേടുന്നു. അഴീക്കൽ ഇടമണ്ണേൽ വീട്ടിൽ രാജേഷാണ് (35) ഒക്ടോബർ 28ന് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരുമ്പോൾ അഴീക്കൽ പാലത്തിന് സമീപം വാഹനാപകടത്തിൽപ്പെട്ടത്. ഭാര്യയും പത്തും ഏഴും വയസുള്ള രണ്ട് പെൺമക്കളും വയോധികരായ മാതാപിതാക്കളും അടങ്ങുന്നതാണ് രാജേഷിന്റെ കുടുംബം. ഇതിനകം പതിമൂന്ന് സർജറികൾ തലയിൽ നടത്തേണ്ടി വന്നു. ചികിത്സയ്ക്ക് ഏകദേശം മുപ്പത്തിയഞ്ച് ലക്ഷത്തോളം രൂപ ചെലവായി. നാട്ടുകാരുടെയും സ്നേഹിതരുടെയും സഹായത്താലാണ് ഇതുവരെ കാര്യങ്ങൾ നടന്നു പോയത്. സാമ്പത്തിക പരാധീനതയുള്ള ഈ മത്സ്യത്തൊഴിലാളി കുടുംബത്തിന് തുടർചികിത്സ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ അഴീക്കൽ പൂക്കോട്ട് കരയോഗം സെക്രട്ടറി എം. വിനോദ് കൺവീനറും കെ.കെ.എം ലൈബ്രറി ട്രഷറർ അനൂപ് സഹദേവൻ ചെയർമാനും രാജേഷിന്റെ ഭാര്യ സുനു രാജേഷും ഉൾപ്പെടുന്ന ഒരു കർമ്മസമിതി രൂപീകരിച്ചിട്ടുണ്ട്. രാജേഷ് സഹായ നിധി എന്ന പേരിൽ ക്ലാപ്പന എസ്.ബി.ഐയിൽ അക്കൗണ്ടും തുടങ്ങി. അക്കൗണ്ട് നമ്പർ : 39421781511, എെ.എഫ്.എസ്.സി എസ്.ബി.എെ.എൻ 0071617.