knpy
ആദിനാടിന്റെ വികസന മുരടിപ്പിനെതിരെ ആദിനാട് മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡി.സി.സി ജന. സെക്രട്ടറി കെ. രാജശേഖരനും മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദും നടത്തുന്ന ഏകദിന ഉപവാസം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ആദിനാടിന്റെ വികസന മുരടിപ്പിനും അധികൃതർ കാട്ടുന്ന വിവേചനത്തിനുമെതിരെ ആദിനാട് മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡി.സി.സി ജന. സെക്രട്ടറി കെ. രാജശേഖരനും മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദും നടത്തുന്ന ഏകദിന ഉപവാസം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. കെ.പി. സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ, ചിറ്റുമൂല നാസർ, ആർ. രാജശേഖരൻ, ജി. ലീലാകൃഷ്ണൻ, കെ.കെ. സുനിൽകുമാർ, മുനമ്പത്ത് വഹാബ്, കെ.എസ്. പുരം സുധീർ, ബിനി അനിൽ, ആദിനാട്ട് മജീദ്, ജി. കൃഷ്ണപിള്ള , യൂസുഫ് കൊച്ചയ്യം, ഗിരീഷ്, ആർ. ഉത്തമൻ എന്നിവർ സംസാരിച്ചു.