anusmaranam
ചെറുതന്നൂർ ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി നടന്ന വായനാദിനവും പി.എൻ. പണിക്കർ അനുസ്മരണവും പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ. പി. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര : ചെറുതന്നൂർ ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി വായനാദിനവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. വായനാപക്ഷാചരണ പരിപാടികളുടെ ഉദ്ഘാടനവും പി.എൻ. പണിക്കർ അനുസ്മരണവും പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ. പി. കൃഷ്ണൻകുട്ടി നിർവഹിച്ചു. പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനാമായി ആചരിച്ചു വരുകയാണ്. വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലായ് 7 വരെ വിവിധ പരിപാടികൾ ഗ്രന്ഥശാലയിൽ സംഘടിപ്പിക്കും. ലൈബ്രറി കൗൺസിൽ തെന്മല ആര്യങ്കാവ് പഞ്ചായത്ത് കൺവീനർ സുനിൽകുമാർ സംസാരിച്ചു. ഗ്രന്ഥശാലാ ഭാരവാഹികളായ ടി. ജയേഷ്, മുകേഷ്, മനു, ലിജു, സനന്തു, ഷൈൻ, വിജിത, ശാലിനി എന്നിവർ പങ്കെടുത്തു.