ചാത്തന്നൂർ: പ്രവാസികൾക്കായി രൂപീകരിച്ച നോർക്കയും കോടികൾ മുടക്കി സംസ്ഥാന സർക്കാർ പുതുതായി രൂപീകരിച്ച ലോക കേരളസഭയും പിരിച്ചുവിടണമെന്ന് എൻ.കെ. പ്രേമചന്ദൻ എം.പി ആവശ്യപ്പെട്ടു. പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണന കാട്ടുന്നതായി ആരോപിച്ച് യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ജംഗ്ഷനിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് പരവൂർ രമണൻ അദ്ധ്യക്ഷത വഹിച്ചു. റാം മോഹൻ, രാജേന്ദ്രപ്രസാദ്, എം. സുന്ദരേശൻ പിള്ള, സുൽഫിക്കർ, ചാത്തന്നൂർ മുരളി, സുഭാഷ് പുളിക്കൽ, പരവൂർ സജീബ്, ബിജു പാരിപ്പള്ളി, ചാക്കോ, രാജൻ കുറുപ്പ്, പ്ലാക്കാട് ടിങ്കു, പരവൂർ മോഹൻദാസ്, വരിഞ്ഞം ഷാനവാസ്, സജി സാമുവൽ എന്നിവർ സംസാരിച്ചു.