കുളത്തൂപ്പുഴ: കേന്ദ്ര സർക്കാർ തുടർച്ചയായി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സി.പി.എം കുളത്തൂപ്പുഴ ഈസ്റ്റ് ലോക്കൽ കമ്മിറ്റി കുളത്തൂപ്പുഴ പോസ്റ്റ് ഒാഫീസ് പടിക്കൽ ധർണ നടത്തി .സി.പി.എം അഞ്ചൽ ഏരിയാ കമ്മിറ്റിയംഗം വി.എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. പി. ലൈലാബീവി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി. ബാബു, സെയിഫുദ്ദീൻ, എ.ഡി. ജോർജ്, അഭിഷാൻ എന്നിവർ നേതൃത്വം നൽകി. എസ്. ഗോപകുമാർ സ്വാഗതം പറഞ്ഞു.