എഴുകോൺ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എഴുകോൺ കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നാലേക്കർ ഭൂമിയിൽ കൃഷി ആരംഭിച്ചു. കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സ്വാശ്രയ സംഘം രൂപീകരിച്ച് കരുവേലിയിലെ കരപുരയിടത്തിലാണ് കൃഷി ഇറക്കിയത്. പച്ചക്കറി, മരച്ചീനി, വാഴ, ഉഴുന്ന് എന്നിവയാണ് കൃഷി ചെയ്യുന്നത്. എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അംബികാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം വില്ലേജ് പ്രസിഡന്റ് ശിഹാബുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഗീതാംബികാ രാജൻ, സെക്രട്ടറി തുളസിമോഹൻ, സി.പി.എം ഏരിയാ കമ്മിറ്റിയംഗം കെ. ഓമനക്കുട്ടൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. കൃഷ്ണകുമാർ, എം.ആർ. രവി, വി.എസ്. സോമരാജൻ, ദിനരാജൻ എന്നിവർ പങ്കെടുത്തു.