anoop

പുതിയ സിനിമ പ്രഖ്യാപിച്ച് നടൻ അനൂപ് മേനോൻ. ട്രിവാൻഡം ലോഡ്ജിനു ശേഷം അനൂപ് മേനോനും വി.കെ. പ്രകാശും പുതിയ ചിത്രത്തിനായി ഒരുമിക്കുന്നു. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 'ഒരു നാൽപ്പതുകാരന്റെ ഇരുപത്തൊന്നുകാരി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രിയവാര്യർ ആണ് നായിക. അനൂപ് മേനോനാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. അനൂപ് മേനോൻ , വി കെ പ്രകാശ്, ഡിക്സൺ പൊഡുത്താസ് എന്നിവർ ചേർന്നാണ് നിർമ്മാണം .പ്രൊഡക്ഷൻ കൺട്രോളറായി നിരവധി സിനിമകളിൽ പ്രവർത്തിച്ച ഡിക്സൺ ആദ്യമായാണ് ഒരു സിനിമയുടെ നിർമ്മാണ പങ്കാളിയാവുന്നത്.

താനാദ്യമായി സംവിധാനം ചെയ്ത 'കിംഗ് ഫിഷ്' എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് അനൂപ് മേനോൻ ഇപ്പോൾ. നടനും തിരക്കഥാകൃത്തുമൊക്കെയായ അനൂപ് മേനോൻ ആദ്യമായി സംവിധാനരംഗത്തേക്ക് കടന്ന ചിത്രമാണ് 'കിം ഫിഷ്'. മുൻപ് 'കിംഗ് ഫിഷ്' വി.കെ. പ്രകാശ് സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ മറ്റൊരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വികെ പ്രകാശ് തിരക്കായതോടെ സംവിധായകന്റെ വേഷം അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു. സംവിധായകൻ രഞ്ജിത്തും ഒരു പ്രധാന റോളിൽ ചിത്രത്തിലുണ്ട്.

ദശരഥ വർമ എന്ന കഥാപാത്രത്തെ രഞ്ജിത്തും നെയ്മീൻ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്‌കര വർമയെന്ന കഥാപാത്രത്തെ അനൂപ് മേനോനും അവതരിപ്പിക്കുന്നു.

മഹാദേവൻ തമ്പി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണയാണ് നായിക. സംഗീതം രതീഷ് വേഗയും കലാസംവിധാനം ദുന്ദുവും നിർവ്വഹിക്കും. ധനേഷ് ആനന്ദ്, ലാൽ ജോസ്, ഇർഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റാന്നി, കുട്ടിക്കാനം, എറണാകുളം , ബംഗളൂരു, ദുബായ് എന്നിവിടങ്ങളായിരുന്നു സിനിമ ചിത്രീകരിച്ചത്.

Teaming up with vkp after "Trivandrum lodge"...announcing the title ..bless us with your love..

Posted by Anoop Menon on Thursday, 25 June 2020