udf
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ചവറ ബ്ലോക്ക് ഓഫീസിന് മുന്നിൽ നടന്ന ജനകീയ സമരത്തിൽ ആർ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് സി.പി. സുധീഷ് കുമാർ സംസാരിക്കുന്നു

ചവറ: കേന്ദ്ര ​,​ സംസ്ഥാന ഗവൺമെന്റുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് ചവറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സമരം സംഘടിപ്പിച്ചു. ചവറ ബ്ലോക്ക് ഓഫീസിന് മുന്നിൽ നടന്ന ജനകീയ സമരം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ചവറ അരവി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് പി.ജെർമിയാസ്, ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സി.പി. സുധീഷ് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ചക്കിനാൽ സനൽകുമാർ, സന്തോഷ് തുപ്പാശ്ശേരി, സേതുനാഥപിള്ള, മോഹൻകുമാർ, ചവറ ഗോപകുമാർ, ആർ.എസ്.പി മണ്ഡലം സെക്രട്ടറി ജസ്റ്റിൻ ജോൺ എന്നിവർ സംസാരിച്ചു.