penshan
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ നീണ്ടകര യൂണിറ്റ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 2 , 28, 200 രൂപയുടെ ചെക്ക് മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ടി. മനോഹരൻ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങുന്നു

കൊല്ലം : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ നീണ്ടകര യൂണിറ്റ് കമ്മിറ്റി മുഖ്യമന്ത്രിയുടെ കൊവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ അംഗങ്ങളിൽ നിന്ന് സമാഹരിച്ച 2 , 28, 200 രൂപയുടെ ചെക്ക് കൈമാറി. നീണ്ടകര ഗ്രാമപഞ്ചായത്ത് ഹാളിൽ കൂടിയ യോഗത്തിൽ മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ടി. മനോഹരൻ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളുടെ കൈയിൽ നിന്ന് തുക ഏറ്റുവാങ്ങി.

യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് എം. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. നീണ്ടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സേതു ലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്.പി.യു ചവറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ശിവപ്രസാദൻ പിള്ള , സെക്രട്ടറി രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. സെക്രട്ടറി അമ്പാടി തുളസീധരൻ പിള്ള സ്വാഗതവും യൂണിറ്റ് കമ്മിറ്റി ട്രഷറർ എ. ധർമ്മപാലൻ നന്ദിയും പറഞ്ഞു.