vanam
അഖിലേന്ത്യാ കിസാൻസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനംവകുപ്പ് ജില്ലാ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം ജില്ലാ പ്രസിഡന്റ് പി.എസ്. സുപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വന്യജീവി ആക്രമണങ്ങളിൽ നിന്ന് കർഷകരെയും കൃഷിയെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനംവകുപ്പിന്റെ ജില്ലാ ഓഫീസിന് (വനശ്രീ) മുന്നിൽ സമരം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.എസ്. സുപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം നളിനാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. അജയ ഘോഷ്, വൈസ് പ്രസിഡന്റ് ബി. സുധാകരൻ നായർ, ജില്ലാ കൗൺസിൽ അംഗങ്ങളായ കെ.ബി. മനോജ്, ചന്ദ്രശേഖര പിള്ള, എ.ഐ.ടി.യു.സി അഞ്ചാലുംമൂട് സെക്രട്ടറി വി. സാജൻ, നിഖിൽ രാജ്, സായ് കുമാർ എന്നിവർ നേതൃത്വം നൽകി.