poli
പുനലൂർ പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് ഇന്നലെ പ്രവർത്തനം ആരംഭിച്ച ഹെൽപ് ഡെസ്ക

പുനലൂർ: പൊലീസ് അറസ്റ്റ് ചെയ്ത വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വ്യാപാരിയുമായി സമ്പർക്കം പുലർത്തിയെന്ന് സംശയിക്കുന്ന 130 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം ലഭിക്കുമെന്ന് പുനലൂർ ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ അറിയിച്ചു. വ്യാപാരിയുടെ ബന്ധുക്കളും സമീപവാസികളും ഉൾപ്പെടെ നൂറിൽ അധികം പേർ വീടുകളിൽ നിരീക്ഷണങ്ങളിൽ കഴിയുകയാണ്. പുനലൂർ സി.ഐ അടക്കം 17പൊലീസുകാർ ക്വാറന്റൈനിലായതിനാൽ പുനലൂർ പൊലീസ് സ്റ്റേഷന് പുറത്ത് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. പൊതുജനങ്ങൾ സ്റ്റേഷനുള്ളിൽ കയറി പരാതികൾ നൽകുന്നത് ഒഴിവാക്കാനാണ് സ്റ്റേഷൻെറ മുറ്റത്ത് ഹെൽപ്പ് ഡെസ്ക് ഏർപ്പെടുത്തിയതെന്ന് പുനലൂർ സി.ഐയുടെ ചുമലത വഹിക്കുന്ന കുളത്തൂപ്പുഴ സി.ഐ എൻ. ഗിരീഷ് അറിയിച്ചു. രോഗം ബാധിച്ച സംഭവത്തെ തുടർന്ന് നഗരസഭയിലെ അഞ്ച് വാർഡുകളെ കണ്ടെയിൻമെന്റ് സോണാക്കിയിട്ടുണ്ട്. പുനലൂർ ടൗൺ അടച്ച് പൂട്ടിയിട്ട് ഇന്ന് രണ്ട് ദിവസം പൂർത്തിയായി.