ഇരവിപുരം: പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ പിണറായി വിജയൻ നടത്തുന്ന കള്ളക്കളി അവസാനിപ്പിക്കണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ സർക്കാർ നിസംഗത വെടിയണമെന്നാവശ്യപെട്ട് യു.ഡി.എഫ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിപ്പിച്ച നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എ. യൂനുസ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് വർക്കിംഗ് ചെയർമാൻ കെ. ബേബിസൺ, കൺവീനർ സജി ഡി. ആനന്ദ്, സെക്രട്ടറി അഹമ്മദ് കോയ, അഹമ്മദ് ഉഖൈൽ, ഷറഫുദ്ദീൻ, ഡി. ബാബു, എൻ. നൗഷാദ്, കോർപ്പറേഷൻ കൗൺസിലർ സലീന, ഗ്രാമപഞ്ചായത്ത് അംഗം അനീഷാ സലിം, രാജ് മോഹൻ, മണിയംകുളം ബദറുദ്ദീൻ, ഫസലുദ്ദീൻ, വാളത്തുംഗൽ രാജഗോപാൽ എന്നിവർ സംസാരിച്ചു.