mask

കൊല്ലം: പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാതെ സഞ്ചരിച്ചതിന് 383 പേർക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു. ലോക്ക് ഡൗൺ ലംഘനങ്ങളുമായി ബന്ധപ്പെട്ട് കൊല്ലം റൂറൽ, കൊല്ലം സിറ്റി പൊലീസ് ജില്ലകളിലായി 189 കേസുകൾ രജിസ്റ്റർ ചെയ്ത് 34 പേരെ അറസ്റ്റ് ചെയ്തു. നിയമ ലംഘനങ്ങൾക്ക് ഉപയോഗിച്ച 92 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.

 കൊല്ലം റൂറൽ, കൊല്ലം സിറ്റി

1. രജിസ്റ്റർ ചെയ്ത കേസുകൾ : 32, 157

2. അറസ്റ്റിലായവർ : 34

3. പിടിച്ചെടുത്ത വാഹനങ്ങൾ : 22, 70

4. മാസ്ക് ധരിക്കാത്തതിന് നടപടി : 143, 240