corona

കൊല്ലം: രണ്ടു വയസുള്ള ആൺകുട്ടിയും ആറു വയസുള്ള പെൺകുട്ടിയും ഉൾപ്പടെ ജില്ലയിൽ ഇന്നലെ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരും രോഗമുക്തരായില്ല. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 190 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ചെന്നൈയിൽ നിന്നും ബാക്കിയുള്ളവർ വിദേശത്ത് നിന്നും മടങ്ങിയെത്തിയവരാണ്.

രോഗം സ്ഥിരീകരിച്ചവർ

1. ഈമാസം 13ന് സൗദയിൽ നിന്നെത്തിയ കല്ലുംതാഴം സ്വദേശിയായ ആൺകുട്ടി(2)

2. കല്ലുന്താഴം സ്വദേശിയുടെ ആറുവയസുള്ള സഹോദരി

3. ഈമാസം 20ന് സൗദി ദമാമിൽ നിന്നെത്തിയ ഓച്ചിറ വവ്വാക്കാവ് സ്വദേശി(40)

4. ഈമാസം 14ന് ദുബായിൽ നിന്നെത്തിയ കുണ്ടറ ഇളമ്പള്ളൂർ സ്വദേശി(30)

5. ഈമാസം 14ന് കുവൈറ്റിൽ നിന്നെത്തിയ കരീപ്ര വാക്കനാട് സ്വദേശി(34)

6. ഈമാസം 15ന് സൗദിയിൽ നിന്നെത്തിയ പവിത്രേശ്വരം കൈതക്കോട് സ്വദേശി(44)

7. ഈമാസം 16ന് കുവൈറ്റിൽ നിന്നെത്തിയ കണ്ണനല്ലൂർ സ്വദേശി(24)

8. ഈമാസം 12ന് കുവൈറ്റിൽ നിന്നെത്തിയ വെസ്റ്റ് കല്ലട കരാളിമുക്ക് സ്വദേശി(27) 9. ഈമാസം 19ന് സൗദിയിൽ നിന്നെത്തിയ തഴവ സ്വദേശി(51)

10. ഈമാസം 16ന് കുവൈറ്റിൽ നിന്നെത്തിയ വെട്ടിക്കവല കോട്ടവട്ടം സ്വദേശി(40) 11. ഈമാസം 18ന് നൈജീരിയയിൽ നിന്നെത്തിയ കരിക്കോട് സ്വദേശി(42)

12. ഈമാസം 19ന് സൗദിയിൽ നിന്നെത്തിയ കരുനാഗപ്പള്ളി തഴവ സ്വദേശി(35)

13. ഈമാസം 19ന് ചെന്നൈയിൽ നിന്നെത്തിയ കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി(47)