harilal-photo
ജെ.സി.ഐ ക്വയിലോണിന്റെയും പെരിനാട് സാഹിതി ക്ലിനിക്കിന്റെയും ആഭിമുഖ്യത്തിൽ ഗാന്ധിഭവൻ അന്തേവാസികൾക്കാവശ്യമായ ആയുർവേദ ഔഷധങ്ങൾ ഡോ. ഡി. അനിൽകുമാർ കൈമാറുന്നു

കൊല്ലം: ജെ.സി.ഐ ക്വയിലോണിന്റെയും പെരിനാട് സാഹിതി ക്ലിനിക്കിന്റെയും ആഭിമുഖ്യത്തിൽ കാവിള ജി. ദാമോദരൻ അനുസ്മരണവും സൗജന്യ ആയുർവേദ ഔഷധ വിതരണവും പത്തനാപുരം ഗാന്ധിഭവനിൽ നടന്നു. ഡോക്ടർ ഡി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. വിവേക് അജിത് സംസാരിച്ചു.

ഗാന്ധിഭവൻ അന്തേവാസികൾക്കാവശ്യമായ ആയുർവേദ ഔഷധങ്ങൾ ഡോ. ഡി. അനിൽകുമാർ വിതരണം ചെയ്തു.