ഓയൂർ: വെളിയം പടിഞ്ഞാറ്റിൻകരയിൽ ക്വാറന്റൈൻ ലംഘിച്ച് കറങ്ങി നടന്നയാൾക്കെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. കർണാടകയിൽ ജോലിക്ക് പോയി മടങ്ങിയെത്തി ഹോം ക്വാറന്റൈനിൻ കഴിഞ്ഞിരുന്ന യുവാവാണ് വിലക്ക് ലംഘിച്ച് വെളിയം പടിഞ്ഞാറ്റിൻകര ജംഗ്ഷനിൽ കറങ്ങി നടന്നത്. ഇയാൾക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിനായി ഭാര്യയും കുട്ടിയും അവരുടെ കുടുംബ വീട്ടിലേക്ക് മാറി താമസിക്കുകയാണ്. ഇതിനിടെ കുഞ്ഞിനെക്കാണാൻ ഇദ്ദേഹം ഭാര്യ വീട്ടിൽ പോയെങ്കിലും കുട്ടിയെ എടുക്കാൻ അനുവദിച്ചില്ല. തുടർന്ന് ജംഗ്ഷനിലെത്തി ബഹളം വയ്ക്കുകയും വീട്ടിൽ കയറിപ്പോകാൻ കൂട്ടാക്കാതിരിക്കുകയും ചെയ്തതോടെ പൊലീസെത്തി ഇയാളെ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.