dd

അഞ്ചൽ: അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിഞ്ഞയാൾ ആശുപത്രി അധികൃതർ അറിയാതെ പുറത്തുപോയി. ബുധനാഴ്ച രാത്രി ഒരു മണിയോടെ കുവൈറ്റിൽ നിന്നെത്തിയ ഏരൂർ അയിലറ സ്വദേശിയാണ് ഇന്നലെ രാവിലെ മുങ്ങിയത്.

അഞ്ചൽ ബസ് സ്റ്റാൻഡിൽ എത്തിയ ഇയാളെ നാട്ടുകാരിൽ ചിലർ അഞ്ചൽ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ കേസെടുത്തതായി സി.ഐ എൽ. അനിൽകുമാർ പറഞ്ഞു.

വീട്ടിൽ സൗകര്യമൊരുക്കിയ ശേഷം ഇയാളെ ഹൗസ് ക്വാറന്റൈനിലേക്ക് മാറ്റി. പ്രവാസിയെ സ്റ്റേഷനിലെത്തിച്ചയാളോടും ക്വാറന്റൈനിൽ പോകാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.