cpm

1. ബൂത്ത്, പഞ്ചായത്ത് പാർട്ടി കമ്മിറ്റികൾ രൂപീകരിച്ചു

2. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ല, ഏരിയ, പഞ്ചായത്ത് തല ശില്പശാലകൾ ഉടൻ

3. തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ, എം.എൽ.എമാർ എന്നിവരുടെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രചാരണം ആരംഭിച്ചു

4. കുടുംബ യോഗങ്ങൾക്ക് ഉടൻ തുടക്കമാവും

5. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സോഷ്യൽ മീഡിയയുടെ സാദ്ധ്യത പ്രയോജനപ്പെടുത്തും

6. വിവിധ ഘടകങ്ങളിലുള്ള നേതാക്കൾക്ക് ചുമതല നിശ്ചയിച്ച് നൽകി

7. നിലവിൽ 68 പഞ്ചായത്തുകളും നാല് മുനിസിപ്പാലിറ്റികളും 11 ബ്ലോക്ക് പഞ്ചായത്തുകളും 26 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 22 ഉം എൽ.ഡി.എഫാണ്. ഇത് നിലനി‌റുത്താനും പുതിയത് പിടച്ചെടുക്കാനും മികച്ച സംഘടനാ പ്രവർത്തനം ഉപയോഗപ്പെടുത്തും

8. ആർ.എസ്.പി മുന്നണി വിട്ടുപോയിട്ടും അഭിമാനകരമായ വിജയമാണ് എൽ.ഡി.എഫ് കഴിഞ്ഞ തവണ നേടിയത്

9. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ കേരളാ കോൺഗ്രസ് ബിയും കോവൂർ കുഞ്ഞുമോന്റെ ആർ.എസ്.പിയും എൽ.ഡി.എഫിനൊപ്പമുണ്ട്. ഇത് കൂടുതൽ വോട്ടാക്കാൻ ചിട്ടയായ പ്രവർത്തനങ്ങൾ തുടങ്ങി

10. കഴിഞ്ഞ തവണത്തെക്കാൾ മെച്ചപ്പെട്ട വിജയം നേടും

11. വോട്ടർപട്ടികയിൽ പരമാവധി പുതിയ വോട്ടർമാരെ ചേർത്തു. വിട്ടുപോയവരെ ചേർക്കാനുള്ള ശ്രമം തുടരുന്നു

12. വിജയ സാദ്ധ്യതയും ജനകീയതയുമാകും സ്ഥാനാർത്ഥി നിർണയത്തിന് അടിസ്ഥാനം

''

നേതാക്കൾ ഓൺലൈനായെത്തും

കുടുംബയോഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് സി.പി.എം ഇക്കുറി തദ്ദേശ ഭരണം പിടിക്കാൻ തയ്യാറെടുക്കുന്നത്. ജനങ്ങളെ സംഘടിപ്പിക്കുന്ന യോഗങ്ങളിൽ സി.പി.എം നേതാക്കൾ ഓൺലൈനായി പങ്കെടുക്കും.

എസ്. സുദേവൻ

ജില്ലാ സെക്രട്ടറി, സി.പി.എം